Trending Topic: Latest

'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു


വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ  അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൊലീസ്- ഫയർഫോഴ്സ് - റവന്യൂ- പി ഡബ്ല്യു ഡി - ഇറിഗേഷൻ - കെ എസ് ഇ ബി - കോർപ്പറേഷൻ  തുടങ്ങിയവിടങ്ങളിലെ 2800-ൽ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകി. ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇതു പോലൊരനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുൻകയ്യെടുക്കും - മുഖ്യമന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !