Trending Topic: Latest

വെന്നിയൂരിൽ കെ എസ് ആർ ടി സി കടയിലേക്ക് ഇടിച്ചു കയറി. നിരവധി പേര്‍ക്ക് പരിക്കേറ്റു


 തിരൂരങ്ങാടി: വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക്ര ണ്ടുമണിയോടെയാണ് അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


എതിരെ വരികയായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ ഇരുപോതളം പേര്‍ക്ക് പിരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓടിക്കൂടിയ നാട്ടുകാരുടെയും തിരൂരങ്ങാടി പോലീസിന്റെയും ഹൈവേ പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്‌കൂട്ടര്‍ യാത്രികര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും പിരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !