വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 2019 നവംബർ 4,5,6 തിയ്യതികളിൽ വെച്ച് നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റുഫീന.വി.ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി വിശിഷ്ടാതിഥിയായിരുന്നു. കൗൺസിലർമാരായ സി.അബ്ദുൾ നാസർ, ഷഫീന ചെങ്കുണ്ടൻ, പ്രിൻസിപ്പൽ എം.മോഹൻദാസ്, എ.ഇ.ഒ.ഗീതാലക്ഷ്മി, ബി.പി.ഒ.ഗോപാലകൃഷ്ണൻ, ഗേൾസ് ഹൈസ്കൂൾ പി.ടി.എ.പ്രസിഡണ്ട് കുഞ്ഞാവ വാവാസ്, ബോയ്സ് ഹൈസ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുധാകരൻ .പി .ടി ., ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അബ്ദുറഹിമാൻ .വി .പി ., ബോയ്സ് ഹെഡ്മിസ്ട്രസ്സ് ടി.വി.ഷീല, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ചാർജ് രാജീവ് കെ.ആർ. പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി ഷോബിൻ വെണ്ടല്ലൂർ രൂപകല്പന ചെയ്ത ലോഗോയുടെ പ്രകാശനവും ചെയർ പേഴ്സണും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കൂടി നിർവ്വഹിച്ചു.
12 വേദികളിലായി 4500 വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലോത്സവ നടത്തിപ്പിനായി 13 സബ്ബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തന രൂപരേഖ തയ്യാക്കി.
