ഒട്ടകത്തെ കശാപ്പ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു


ഒട്ടകത്തെ കശാപ്പ് ചെയ്ത് മാംസം വിറ്റ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി (52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ് (40) എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടു. ഈ മാസം 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒട്ടകത്തിന്റെ കശാപ്പ് വിവാദമായതോടെ രണ്ടാമത് കൊണ്ടുവന്ന ഒട്ടകത്തെ തിരികെ കൊണ്ടുപോയിരുന്നു. പാലക്കാട് നിന്നുള്ള ഏജന്റുമാരാണ് ഒട്ടകത്തെ നാട്ടില്‍ എത്തിക്കാന്‍ സഹായിച്ചത്. രാജസ്ഥാനില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒട്ടകത്തെ കടത്തുന്നതിന് നിരോധനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ നിന്ന് പാലക്കാട് എത്തിച്ച ഒട്ടകത്തെ അവിടെ നിന്ന് ലോറിയില്‍ കരുവാരക്കുണ്ടില്‍ എത്തിക്കുകയായിരുന്നു. കിലോ 500 രൂപ നിരക്കിലാണ് 250 കിലോ ഇറച്ചി വിറ്റത്. ഒട്ടകത്തെ എത്തിച്ചതോടെ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇതോടെ കക്കറയിലെ വിജനമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് ഒട്ടകത്തെ കശാപ്പ് ചെയ്തത്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !