നന്മ വറ്റിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, മതസൗഹാർദ്ദവും സാഹോദര്യവും കാത്ത് സൂക്ഷിക്കാൻ നാം ഓരോരുത്തരും കർമ്മരംഗത്ത് ഇറങ്ങേണ്ട സമയമാണിതെന്നും പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വളാഞ്ചേരിMES കോളേജിൽ "കുന്നിലെ ഓർമ്മകൾ " സ്മരണിക പ്രകാശനവും ലാപ്ടോപ് വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പഴയ സൗഹ്യദങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദ്ദവും, സാഹോദര്യവും ഊട്ടിയുറപിക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ കർമ്മരംഗത്ത് ഇറങ്ങണമെന്നും ആലങ്കോട് ലീലാകൃഷ്ണൻകൂട്ടിച്ചേർത്തു.ചടങ്ങിൽ കോളേജ് പ്രിൻസിപാൾ ക്യാപ്റ്റൻ ഡോ.അബ്ദുൽഹമീദ് അധ്യക്ഷനായിരുന്നു.1981-84 ബാച്ച് അലുംമ്നി അസോസിയേഷൻ സെക്രട്ടറി അഷ്റഫ് പി.കെ., പ്രസിഡണ്ട് VP മൊയ്തീൻ കുട്ടി, മുസ്തഫ അബ്ദുൽ റഊഫ്, പ്രൊഫ.കെ.പി ഹസ്സൻ, ഒ.പി.വേലായുധൻ, ഡോ.സി.രാജേഷ്, കെ.വീരാവുണ്ണി, മുജീബ് റഹ്മാൻ, ഡോ.മുഹമ്മദ് റിയാസ്, ഷൗക്കത്ത്, ബാബു എടയൂർ, ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വിദേശ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണവും, ഗാന്ധി ബുക്ക് കോർണറിനുള്ള 1989- 90 ബാച്ചിന്റെ ചെക്ക് കൈമാറ്റവും ചടങ്ങിൽ നടന്നു.


