ചങ്ങരംകുളത്ത് വാഹനാപകടം, പത്തോളം പേർക്ക് പരിക്ക്.



ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കോലിക്കരയിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു.ബസ്സ് യാത്രക്കാരായ കൊടുങ്ങല്ലൂര്‍ സ്വദേശി അനസ്(17),വേങ്ങര സ്വദേശിനി ഹസീന ബാനു(40),കണ്ടനകം സ്വദേശി റക്കീബ്(35),കൊടുങ്ങല്ലൂര്‍ സ്വദേശി സതീഷ്(57),പുറങ്ങ് സ്വദേശി ഷിയാസ്(18),അങ്ങാടിപ്പുറം സ്വദേശി ഹരീഷ്(45),പൊന്നാനി സ്വദേശി റീഷ്‌ന(17),വരവൂര്‍ സുബൈര്‍(31),പൊന്നാനി സ്വദേശി സൈനുദ്ധീന്‍(32),രാമനാട്ടുകര സ്വദേശി സച്ചിന്‍(21)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കോലിക്കരയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം.കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന എവര്‍ഗ്രീന്‍ എന്ന സ്വകാര്യ ബസ്സ് തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്നിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.പൊട്ടിയ ഗ്‌ളാസ് ശരീരത്തിലും തലയില്‍ തറച്ചാണ് പലര്‍ക്കും പരിക്കേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !