വിക്കിഡാറ്റ സമ്മേളനം: യു.എ.ഇയില്‍ നിന്ന് മഞ്ചേരി സ്വദേശി അക്ബറലിക്ക് അവസരം


സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ വിജ്ഞാനകോശമായ വിക്കിഡാറ്റയുടെ 24 മുതൽ ജര്‍മ്മനിയില്‍ നടക്കുന്ന അന്താരാഷ്​ട്ര സമ്മേളനത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുക്കുന്നത് പ്രവാസി മലയാളി. മലപ്പുറം മഞ്ചേരി സ്വദേശി അക്ബറലി ചാരങ്കാവിനാണ്​ അവസരം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളിൽ അക്ബറലിക്ക്​ പുറമെ എറണാകുളം അങ്കമാലി സ്വദേശി രഞ്ജിത്ത് സിജിയാണ് മലയാളി പ്രതിനിധി.

വിക്കിപീഡിയയുടെ സഹോദര സംരഭമാണ് വിക്കിഡാറ്റ. വിവരങ്ങൾ മനുഷ്യര്‍ക്കും മെഷീനുകള്‍ക്കും വായിക്കാനും ഉപയോഗിക്കാനും തക്ക വിധത്തിലാണ് വിക്കിഡാറ്റയില്‍ വിവരങ്ങളെ ക്രോഡീകരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലിരുന്ന് സന്നദ്ധരായ സേവകരാണ് വിക്കിപീഡിയയിലേക്കും വിക്കിഡാറ്റയിലേക്കും വിവരങ്ങള്‍ ചേര്‍ത്തു വരുന്നത്.




2009 മുതല്‍ വിക്കിപീഡിയയില്‍ സജീവമായ അക്ബറലി ഇതിനകം  രണ്ടായിരത്തോളം (2785) ലേഖനങ്ങളും വിക്കിഡാറ്റയില്‍ ഒരു ലക്ഷത്തിലേറെ (108,660) എഡിറ്റുകളും ചെയ്തിട്ടുണ്ട്. ദുബൈയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ഇദ്ദേഹം വിക്കിഡാറ്റയും സ്കൂള്‍ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിക്കും. മഞ്ചേരി ചാരങ്കാവ്  കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയില്‍ അഹമ്മദ് കുട്ടിയുടെയും മകനാണ്. ആയിഷ മര്‍ജാനയാണ് ഭാര്യ.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !