കുറ്റിപ്പുറം: മാലിന്യം കത്തിക്കുന്നതിനിടെ തീപൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. മൂടാൽ പാടത്ത് അബ്ദുസ്സലാം മകൾ നസീമ ബിൻസി(14) മരണപ്പെട്ടത്. വീട്ടിലെ മാലിന്യം കത്തിക്കുമ്പോൾ അബദ്ധത്തിൽ തീ കുട്ടിയുടെ കയ്യിലൂടെ പടരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ആയിരുന്നു. ആതവനാട് മർക്കസ് തർബിയത്തുൽ ഇസ്ലാമിയയിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് ആണ്. ഖദീജയാണ് മാതാവ്. സഹോദരങ്ങൾ: നസീമ, നസീറ, നൗഫൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് കുളക്കാട് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


