സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ജാഥാ ക്യാപ്റ്റനായിട്ടുളള ജാഥക്കാണ് മലപ്പുറത്ത് സ്വീകരണം നല്‍കിയത്. തിരൂര്‍, യൂണിവേഴ്‌സിറ്റി, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. 21,000 രൂപ മിനിമം വേതനമാക്കുക, എല്ലാ ഗ്രാമനഗര വീടുകളെയും ഉള്‍പ്പെടുത്തി തൊഴിലുറപ്പ് നിയമം വ്യാപകമാക്കുക, തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍വര്‍ദ്ധിപ്പിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തുക, കര്‍ഷകരുടെ വായ്പ എഴുതി തളളുക, മാന്യമായ തൊഴിലും- തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുക തുടങ്ങി 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി എം എസ് ഒഴികെയുളള തൊഴിലാളി സംഘടനകള്‍ ദേശീയ തലത്തില്‍ പണിമുടക്ക് നടത്തുന്നത്. സംയുക്ത സമര സമിതി ഭാരവാഹികളായ വി ശശികുമാര്‍, വി പി ഫിറോസ്, വല്ലാഞ്ചിറ മജീദ്, എം എ റസാക്ക്, റസിയ എന്നിവര്‍സംസാരിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !