കസാഖിസ്ഥാനിൽ 100 പേരുമായി പുറപ്പെട്ട യാത്രാവിമാനം തകർന്നുവീണു. അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നൂർ സുൽത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തിൽ വിമാനം ഇടിച്ചാണ് അപകടം സംഭവിച്ചത്. അതേസമയം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് വീഴുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പത്ത് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് സൂചനകൾ.
#Bekair plane crashes after take off from Almaty Airport #flight2100 #Almaty #Алматы pic.twitter.com/qx9HiKbjSn— Hamadi Aram (@H_Aram) December 27, 2019
ബെക്ക് എയർലൈന്റെ ഫോക്കർ 100 വിമാനമാണ് തകർന്നത്. അപകടത്തെ തുടർന്ന് ഫോക്കർ 100 വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചു. രക്ഷാപ്രവർത്തനം തുടരുന്നതായി കസാഖിസ്ഥാൻ സിവിൽ ഏവിയേഷൻ കമ്മിറ്റി അറിയിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !