നാല് ദശാബ്ദത്തോളം കാലം ഇന്ത്യൻ സേനയുടെ കരുത്തിന്റെ പര്യായമായിരുന്ന മിഗ് 27 വിമാനം ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ന് മിഗ് 27 വിമാനം ഇന്ത്യൻ സേനയിൽ നിന്ന് പിൻവാങ്ങും. വെള്ളിയാഴ്ച ജോധ്പൂരിലെ വ്യോമത്താവളത്തിൽ നിന്ന് ഏഴ് മിഗ് 27 വിമാനങ്ങൾ ഉൾപ്പെടുന്ന സ്‌ക്വാഡ്രൺ സൈന്യത്തിന്റെ എല്ലാ ആദരവും ഏറ്റുവാങ്ങിയാണ് വിടവാങ്ങുന്നത്.
കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സേനക്ക് രക്ഷാകവചമായിരുന്നു മിഗ് 27. ടൈഗർ ഹില്ലും ജുബാർ കുന്നുകളും പിടിച്ചെടുത്ത ഓപറേഷൻ വിജയ് പൂർത്തിയാക്കി സൈനികർ മിഗ് 27ൽ ലാൻഡ് ചെയ്തപ്പോൾ രാജ്യത്തിന്റെ അഭിമാനമാണ് ഉയർന്നത്.
ധീരൻ എന്ന് അർഥം വരുന്ന ബഹദൂർ എന്നാണ് വ്യോമസേന പൈലറ്റുമാർ മിഗ് 27നെ വിശേഷിപ്പിക്കാറുള്ളത്. ശക്തിയേറി ആർ 29 എൻജിനും മാർക്ക് വൺ വരെ വേഗതയാർജിക്കാനുമുള്ള കഴിവാണ് മിഗിന്റെ പ്രത്യേകത. ലേബർ ബോംബറുകൾ, ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാനുള്ള കഴിവും
1984ലാണ് റഷ്യയിൽ നിന്നും മിഖായേൽ-ഗുരേവിച്ച് എന്ന മിഗിനെ ആദ്യമായി ഇന്ത്യ സ്വന്തമാക്കുന്നത്. പിന്നീട് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് തദ്ദേശീയമായി മിഗ് 27 നിർമിക്കാനാരംഭിച്ചു. മിഗ് 27 ഇപ്പോഴും കൈവശമുള്ള ഏക രാജ്യമാണ് ഇന്ത്യ. എന്നാൽ പരീക്ഷണ പറക്കലുകൾക്കിടെ മിഗ് പലപ്പോഴും നിലം പതിച്ചിരുന്നത് സൈന്യത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കിയിരുന്നു. മിഗ് ശ്രേണിയിൽ ഇന്ത്യയുടെ പക്കൽ ഇനിയുള്ളത് മിഗ് 21, 29 വിമാനങ്ങളാണ്. ഇതും ഉടനെ ഡീകമ്മീഷൻ ചെയ്യും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !