എറണാകുളം പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ശബരിമല തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
അവർ സഞ്ചരിച്ച വാഹനം തടിലോറിക്ക് പിന്നിൽ ചെന്നിടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ധർമലിംഗമാണ് മരിച്ചത്. പരുക്കേറ്റ ഭൂപതി എന്നയാളുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ ഒക്കലിൽ വെച്ചാണ് അപകടമുണ്ടായത്. 17 പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !