കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. കരൾ രോഗമാണ് മണിയുടെ മരണ കാരണം. പോണ്ടിച്ചേരിയിലെ വിദഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്.
വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളത്. തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായി. സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ വിദഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്.
മണിയുടെ മരണം സംബന്ധിച്ച് നേരത്തെ ദുരൂഹതകൾ ഉയർന്നിരുന്നു. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചതിന് പിന്നാലെ കൊലപാതകമാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !