പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിർമാണ സഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരഞ്ഞു. ലോക്‌സഭയിലും നിയമസഭകളിലും പട്ടിക ജാതി-വർഗ വിഭാഗക്കാർക്ക് സംവരണം പത്ത് വർഷം നീട്ടാനുള്ള ഭരണഘടനാ ഭേദഗതിക്ക് നിയമസഭ അംഗീകാരം നൽകി
മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് ഇന്ന് സഭയിൽ പാസാക്കിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകൾക്ക് മാതൃകയാകുന്ന നടപടിയാണിതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചത്.
ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒഴികെ ഭരണ പ്രതിപക്ഷത്തെ മറ്റെല്ലാ അംഗങ്ങളും പ്രമേയത്തെ ഒറ്റക്കെട്ടായി തന്നെ പിന്തുണച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഒ രാജഗോപാൽ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !