ജനാതിപത്യ മതേതരത്വത്തിൽ അധിഷ്ഠിതമായ നമ്മുടെ ഭരണ ഘടന ലോകത്തിന് തന്നെ മാതൃകയാണ് .ഭരണ ഘടനയുടെ ആർട്ടിക്കൾ 14,15,16 ൽ പരാമർശിക്കുന്ന തുല്യ തക്കും സമത്വത്തിനുമുള്ള പൗരന്റെ അവകാശമാണ് മോദി ഈ ബില്ലിലൂടെ എടുത്തു കളഞ്ഞത് .ആർ എസ് എസിന്റെ താഥ്വികാചാര്യൻ ഗോൾവാൾക്കർ ഹിന്ദു രാഷ്ട്ര നിർമ്മിതിക്ക്കായി രചിച്ച വിചാരധാര എന്ന ഗ്രന്ഥത്തിന്റെ നാലാപത്തിയേഴാം പേജിൽ നാം,നമ്മുടെ രാഷ്ട്രംനിർവചിക്കപെടുന്നു എന്ന ഭാഗത്തു ഇന്ത്യ ഒരു സമ്പൂർണ ഹിന്ദു രാഷ്ട്ര മാക്കേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി പറയുന്നു .
രാജ്യം ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞാൽ ഇവിടെ വസിക്കുന്ന മുസ്ലിങ്ങളും ,ക്രിസ്ത്യാനികളും ,കമ്മ്യൂണിസ്റ്റ്കളും ,ദളിതുകളും മറ്റു ആദിവാസി പിന്നാക്ക വിഭാഗം അടക്കമുള്ളവർ രാജ്യം വിട്ടു പോവുകയോ ? അല്ലെങ്കിൽ യാതൊരൂ അവകാശവുമില്ലാതെ രണ്ടാംകിട പൗരന്മാരായി കഴിഞ്ഞു കൂടുകയും ചെയ്യുക എന്നുള്ളത് മാത്രമാണ് ഇവരുടെ മുന്നിലെ വഴി.ആ വിചാരധാരയുടെ പ്രായോഗിക വല്കരണത്തിന്റെ ഭാഗമാണ് ഇന്ന് സർക്കാർ നടപ്പാക്കി കൊണ്ടരിക്കുന്നതു .മഹത്തായ ഭരണ ഘടനയെ ത്യജിച്ചു പകരമായി മനുവാദത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത് .അതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്ന് മാസത്തിനകം രാജ്യ സഭയിലോ ലോക്സഭയിലോ വേണ്ട രീതിയിൽ ചർച്ചകൾ പോലും നടക്കാതെ ഇരുപത്തെട്ടോളം നിയമ ഭേദഗതികൾ പാസ്സാക്കി എടുത്തത് . ഐ എൽ പി യും ഇന്ന് ചർച്ച ചെയ്യപ്പെടുന്നു ഇന്ത്യയിലെ മുക്കിലും മൂലയിലും കടന്ന് ചെല്ലാന്‍ ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് അവകാശമുണ്ട്. എന്നാല്‍ ഐഎല്‍പി വരുന്നതോടെ അത് ഇല്ലാതാകും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ മേൽ നിയന്ത്രണം വരും .ഇത്തരം തീരുമാനങ്ങൾ നമ്മുടെ രാജ്യം വിഭജിക്കുന്നതിന് തുല്യമാണ്.ജനങ്ങളുടെ അവകാശത്തെ പിടിച്ച് നിര്‍ത്തുകയാണ് സംഘ പരിവാരത്തിന്റെ ലക്ഷ്യം.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു തൊഴിലില്ലായ്മ അതി രുക്ഷമായ സ്ഥിതിയിലാണ് .സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അക്രമങ്ങൾ ,കൊലകളും കൊള്ളകളും അതിക്രമിച്ചു പ്രതികളായി വരുന്നവരാവട്ടെ ബിജെപി യുടെ എം പി മാരും എം എൽ എ മാരടക്കമുള്ളവർ അധികാരത്തിന്റെ പഴുതുകളിലൂടെ ഇവർ രക്ഷ പ്പെടുന്നു .ഭരണ പരാജയങ്ങൾ മറച്ചു പിടിക്കാനും ജന ശ്രദ്ധ തിരിച്ചു വിടാനുമാണ് ദൃതഗതിയിൽ ഇത്തരം ഭേദ ഗതികൾ നടപ്പാക്കുന്നത് .കഴിഞ്ഞ മോദി സർക്കാരിന്റെ നോട്ടു നിരോധനവും ജി എസ് ടി യും പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരവും തികഞ്ഞ പരാജയമായിരുന്നു .
കുത്തകക മുതാളിമാരുടെ കോടിക്കണക്കിനു രൂപയുടെ ലോണുകൾ എഴുതി തള്ളി ,കടബാധ്യതകൾ വരുത്തിയ പലർക്കും രാജ്യം വിടാനുള്ള അവസരങ്ങൾ സൃഷ്ട്ടിച്ചു . രാജ്യത്തെ വളരെ പിന്നോട്ടടിച്ച പരിഷ്കാരങ്ങളെയാണ് ജനം നേരിട്ടത് പശുവിന്റെ പേരിലും മറ്റു ആൾക്കൂട്ട കൊലപാതകത്തിലൂടെയും രാജ്യത്തെ സംഘർഷ ഭരിതമാക്കാനാണ് ഗവർമെന്റ് ശ്രമിച്ചത് .ഇത് ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു ദേശീയ പതാക കയ്യിലേന്തി ആസാദി ആസാദി എന്ന് വിളിച്ചു വിദ്യാർത്ഥികളും ,രാജ്യത്ത് സഹിഷ്ണുത ആഗ്രഹിക്കുന്ന ഓരോ പൗരനും ഇന്ന് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ് .നിറഭേദങ്ങളില്ലാതെ ,രാഷ്ട്രീയ ചേരിതിരിവില്ലാതെ ,ജാതി മത വിത്യാസമില്ലാതെ രാജ്യത്തിന്റെ ശത്രുക്കളായ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാൻ ഭരണ ഘടനക്കു അകത്തു നിന്ന് ജനാധിപത്യ മാർഗ്ഗത്തിലുള്ള സമര മുറകൾക്കു നമ്മൾ തയ്യാറാവുകയും അത്തരം സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സോഷ്യൽ ഫോറം സംഘടിപ്പിച്ച സമ്മേളനം ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സോഷ്യൽ ഫോറം നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ ,സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം,എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ ഹക്കീം കണ്ണൂർ ,ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് അലി വെങ്ങാട് എന്നിവർ സംസാരിച്ചു .സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ എം അബ്ദുള്ള അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ നന്ദി പ്രകാശിപ്പിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !