പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭേദഗതി നിയമത്തെ എതിർത്ത് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിച്ചു. കേരളത്തിലെ ജനം ഒന്നിച്ച് നിൽക്കുന്നുവെന്ന സന്ദേശമാണ് രാജ്യമൊട്ടാകെ നൽകിയത്. സർവകക്ഷി നിവേദക സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകണമെന്ന് ആവശ്യപ്പെടുകയാണ്. സുപ്രീം കോടതിയിൽ നൽകിയ കേസിൽ സർക്കാർ കക്ഷി ചേരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ഇന്നലെകളിലെ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കാൻ ഗവർണർക്ക് സാധിക്കണം. പദവിയുടെ ഔന്നത്യം മനസ്സിലാക്കി വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ചെന്നിത്തല സഭയിൽ പറഞ്ഞു.
ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായുള്ള ജനസംഖ്യ കണക്കെടുപ്പ് ഭയപ്പെടുന്നതാണ്. ചോദ്യവലിയിൽ വന്ന മാറ്റമാണ് ഭയപ്പെടുത്തുന്നത്. എൻ ആർ സിയിലേക്കുള്ള മാറ്റമാണിത്. ഇതിനെ എതിർക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !