പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിൽ ചേർന്ന യോഗത്തിൽ നിന്ന് ബിജെപി നേതാക്കളായ പത്മകുമാറും എം എസ് കുമാറും പ്രതിഷേധിച്ചിറങ്ങി
മുഖ്യമന്ത്രിക്ക് ഇത്തരമൊരു യോഗം വിളിച്ചു ചേർക്കാൻ അധികാരമില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഗവർണറെ ആക്രമിച്ച വിഷയത്തിലും കർണാടക മുഖ്യമന്ത്രിയെ ആക്രമിച്ച വിഷയത്തിലും പ്രമേയങ്ങൾ പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
രാഷ്ട്രീയ പാർട്ടികൾ ചെയ്യന്നതുപോലെ ഇത്തരമൊരു യോഗം വിളിച്ചു ചേർക്കാൻ സർക്കാരിന് അധികാരമില്ല. ഇത് ഭരണഘടന, ജനാധിപത്യവിരുദ്ധമാണ്. യോഗം ചേരാതെ പിരിച്ചു വിടണം. ഗവർണറെ ആക്രമിച്ചതിലും യെദ്യൂരപ്പയെ ആക്രമിച്ചതിലും പ്രമേയങ്ങൾ പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അംഗീകരിച്ചില്ല.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !