ദുബൈ: ദുബൈയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. നൂറുകണക്കിന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകനാണ്. കൊയിലാണ്ടി നന്തിബസാറില്‍ മുസ്‍ലിയാര്കണ്ടി കുടുംബാംഗമാണ്. ഭാര്യ: നസീമ. മക്കള്‍ സന, ഷിബില (അമേരിക്ക), ഷാദ് (ബഹ്റൈന്‍).



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !