പൗരത്വ ഭേദഗതി നിയമം തിരസ്കരിക്കണം: സോഷ്യൽ ഫോറം

0
                                    

മക്ക: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂർ ആവശ്യപ്പെട്ടു.

രാജ്യത്തെ ഭരണഘടനക്ക് എതിരായ നിയമങ്ങൾ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ ചെറുത്ത് തോൽപിക്കണം. ഫാഷിസ്റ്റ് ഭരണത്തിന് അനുകൂലമായ വിധികൾ പരമോന്നത കോടതികൾ പോലും പ്രസ്താവിക്കുമ്പോൾ പൗരന്മാർക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടും. ലോകത്തിന് മുന്നിൽ ഇന്ത്യ തലകുനിക്കേണ്ടി വന്ന ബാബരി മസ്ജിദ് സംബദ്ധമായ വിധിയെ പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ഘടകം 'ബാബ്‌റി, വിചിത്ര വിധി, എൻആർസി തള്ളിക്കളയുക' എന്നീ ശീര്ഷകത്തിൽ നടത്തിയ പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുസ്ലിംകളെ അപരവൽക്കരിക്കുകയെന്ന സംഘ്പരിവാര പ്രത്യശാസ്ത്രങ്ങൾ രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമായി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ശുഭസൂചനയാണ്. രാജ്യം അസ്ഥിരപ്പെടുമ്പോൾ ഒരു രണ്ടാം സ്വാതന്ത്ര്യ സമരമാണ് വേണ്ടതെന്ന തോന്നൽ ജങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ സമരങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുന്നത് സംഘ് പരിവാറിന്റെ അജണ്ടകൾ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയില്ല. ഫാഷിസം ചതിയാണ് എന്ന് തിരിച്ചറിഞ്ഞു നിതാന്ത ജാഗ്രതയാണ് ആവശ്യം.

ഇതിനുള്ള രാഷ്ട്രീയ പരിഹാരം മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾ സ്വയം രാഷ്ട്രീയമായി സംഘടിക്കുകയെന്നതാണ്. പക്ഷെ ഇതിനെ ദുർബലപ്പെടുത്താൻ മതേതര ചേരിയെന്നും മുഖ്യധാരയെന്നും കരുതുന്നവർ തടയാൻ ശ്രമിക്കുകയാണ്. ഇത് ഭൂഷണമല്ല. ദേശീയ സംഭവവികാസങ്ങളിൽ കൃത്യമായ നിലപാടുള്ള നവ രാഷ്ട്രീയ വിഭാഗങ്ങളെ തീവ്രവാദ-ഭീകരവാദ മുദ്ര ചാർത്തി ഭയപ്പെടുത്താനുള്ള നീക്കവും ഫാഷിസത്തെ സഹായിക്കലാണ്. ഭയവും വിവേചനവും ഇല്ലത്ത ഒരു സമൂഹത്തിന്റെ സൃഷ്ട്ടിപ്പാണ് നമ്മുടെ ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് സമയമായിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് അബ്ദുല്ല കോയ പുളിക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുസലാം മിർസ, അൻസാർ കൂട്ടിലങ്ങാടി, അഷ്റഫ് (ബാവ) സംസാരിച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !