പ്രസ്തുത സംഗമത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജിദ്ദയിലെ പ്രമുഖ ഗായകന്‍ മന്‍സൂര്‍ എടവണ്ണക്കും മാധ്യമ പ്രവര്‍ത്തകനും മീഡിയ ഫോറം പ്രസിഡണ്ടുമായ ഷംസുദ്ദീന്‍ കോഴിക്കോടിനു യാത്രയയപ്പും ജിദ്ദയില്‍ നടന്ന ജെസാക് മെഗാ ഈവന്റിലേക്ക് അതിഥിയായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ ഗായകന്‍ മന്‍സൂര്‍ ഇബ്രാഹീമിനും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയില്‍ നിന്നും സ്വര്‍ണ മെഡല്‍ നേടിയ ജിദ്ദയില്‍ പ്രമുഖ യുവ ഗായിക ഹസവ അസ്ലമിനും സൗദി നാഷണല്‍ വോളി ബോള്‍ മത്സരത്തില്‍ ജിദ്ദയില്‍ നിന്നും പങ്കെടുത്ത ശിബിലി ഷരീഫിനും ആദരവും നല്‍കി.
ജിദ്ദയിലെ പ്രമുഖ കലാകാരന്മാര്‍ അണി നിരന്ന ഗാനമേളയും കുട്ടികളുടെ നൃത്തവും അരങ്ങേറിയ പരിപാടിയില്‍ ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നാടകവും അവതരിപ്പിച്ചു. ഗായകന്‍ മന്‍സൂര്‍ എടവണ്ണക്കു അര്‍ഷദ് എലൂരും ഷിനോയ് കടലുണ്ടിയും പ്രമുഖ ഗായകന്‍ മന്‍സൂര്‍ ഇബ്രാഹിമുനു അബ്ദുല്‍ മജീദ് നഹയും മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കോഴിക്കോടിനു സഹീര്‍ മാഞ്ഞാലിയും ശിബിലി ശരീഫിനു സക്കീര്‍ ചെമ്മണ്ണൂരും ഫസലുള്ള വെള്ളുവമ്പാലിയും ഹസവ അസ്ലമിന് റെജിന സഹീറും റംസീന സക്കീറും കൂട്ടായ്മകളുടെ ഉപഹാരങ്ങള്‍ നല്‍കി. സ്നേഹക്കൂട്ടം പ്രസിഡണ്ട് മുജീബ് മൂത്തേടം അധ്യക്ഷത വഹിച്ച പരിപാടി ശുകൂര്‍ വക്കം ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഹുസൈന്‍ എടവണ്ണ ശരീഫ് അറക്കല്‍ അനില്‍ കുമാര്‍ പത്തനംതിട്ട അഷ്‌റഫ് കൂരിയോട് അഷ്‌റഫ് കിഴക്കേതില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കലാപരിപാടികളില്‍ മന്‍സൂര്‍ ഇബ്രാഹീം , ജമാല്‍ പാഷ, മരിയ ലിന്‍സി ബേബി , മന്‍സൂര്‍ എടവണ്ണ, ഫിറോസ് , ശിഫാസ് , ഹസവ അസ്ലം , ഷെറിന്‍ ഹംസ , ദിയ സുബ്ഹാന്‍, മുഫ്സില സിനു, റംസീന സക്കീര്‍,സമീന റഹീം , അബ്‌ദുൽ ലത്തീഫ്.കാളികാവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു റന, മെഹരിന്‍, ആയിഷ ശസ,നഫ , അഫ്രീന്‍ ,കെന്‍സ , ഫിഹ , ശന്‍സ, അജവ , മുഹമ്മദ് റഫാന്‍ , മുഹമ്മദ് റയാന്‍ , ശദിന്‍, ശസ്ദിന്‍ എമിമ സജു , തന്മയി മനോജ് തുടങ്ങിയവര്‍ നൃത്തം അവതരിപ്പിച്ചു ജിദ്ദയിലെ നാടക കലാകാരന്മാരായ മുഹസിന്‍ കാളികാവ് ഷാ ആലുവ , ബഷീര്‍ അലി പരുത്തിക്കുന്നന്‍ സുബൈര്‍ നജീബ് ഡോ.ഇന്ദു കൃഷ്ണ ,നൌഷാദ് ചാതല്ലൂര്‍ ,സവരിയ ചാന്ദ്നി, ശയാന്‍ ആരവ്, തന്സീം ,അനസ് , നാസര്‍ വെളിയങ്കോട്,സന്തോഷ് കൃഷ്ണ തുടങ്ങിയവര്‍ എന്‍.ആര്‍.സി. , സി.എ.എക്കെതിരെ നാടകം അവതരിപ്പിച്ചു
വിവിധ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് അയ്യൂബ് പന്തളം, ഉമര്‍കോയ, റഫീക്ക് മൂസ , അസ്ഹാബ് വര്‍ക്കല, ജലീല്‍ പട്ടാമ്പി, ഷബീര്‍,റഹീം അറക്കല്‍, സുബ്ഹാന്‍ വണ്ടൂര്‍ ,നിസാര്‍ , അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സമ്മാന ദാനം നടത്തി , ഗഫൂര്‍ ചാലില്‍, നിഷാദ് കോപ്പരമ്പില്‍, ഷാനവാസ് , സിനു ജമാല്‍ , ലത്തീഫ് മക്രേരി , ശ്രീജിത്ത് കണ്ണൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു സിദ്ദീഖ് പുല്ലങ്കോട് സ്വാഗതവും സിറാജ് കൊച്ചിന്‍ നന്ദിയും പറഞ്ഞു.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !