രാജ്യത്ത് കോൺഗ്രസുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പി ചിദംബരം. സംസ്ഥാനത്ത് രാജ്ഭവനിലേക്ക് കോൺഗ്രസ് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചിദംബരം.
നിയമഭേദഗതി പൂർണമായി പിൻവലിക്കുകയും പൗരത്വ രജിസ്റ്റർ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെടുന്നതുവരെ പ്രക്ഷോഭം തുടരും. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി ഇത് റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ അവർ ഭരണഘടന തന്നെ ഭേദഗതി ചെയ്യും. നിലവിൽ ഇത് നടക്കാത്തതിനാൽ പിൻവാതിലിലൂടെ ഭേദഗതി വരുത്താനാണ് എൻ ഡി എ ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു
കെ പി സി പി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുതിർന്ന നേതാക്കൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !