മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ഉൾപ്പെടുത്തുക, സഹകരണ മേഖലയെയും ജീവനക്കാരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 16, 17, 18 തിയതികളിൽ എംഡിസി ബാങ്ക് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തും.
പണിമുടക്കിനു എംഡിസി ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള എന്നീ സംഘടനകൾ നേതൃത്വം നൽകും. 400 ഓളം വരുന്ന ബാങ്ക് ജീവനക്കാർ 54 ശാഖകളും അടച്ചിട്ടാണ് സമരം നടത്തുക. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ജനുവരി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിച്ച് നവംബർ 29നാണ് കേരളാ ബാങ്ക് രൂപവത്കരിച്ചത്. 3,477 കോടി നിക്ഷേപമുള്ള ബാങ്കിനു ഒന്നര ലക്ഷം നിക്ഷേപകരും 15 ലക്ഷത്തോളം ഇടപാടുകാരുമുണ്ട്. ഇതിൽ 2,499 കോടി സഹകരണ സംഘങ്ങളുടെ നിക്ഷേപമാണ്. നിലവിൽ നിയമാനുസരണം ബാങ്ക് കേരള ബാങ്കിലേക്കു മാറ്റണമെന്നു സഹകരണ രജിസ്ട്രാർ ഉത്തരവ് കഴിഞ്ഞാൽ എംഡിസി ബാങ്കിനു നിലനിൽക്കാൻ കഴിയില്ലെന്നും ഇതു ജീവനക്കാരെയും ഇടപാടുകാരെയും ബാധിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്മാൻ, എംഡിസി ബാങ്ക് എംപ്ലോയീസ് യൂണിയൻ ട്രഷറർ കെ. അബ്ദുൾ നാസർ, എംഡിസി ബാങ്ക് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി.കെ മൂസക്കുട്ടി, ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് പി. ശ്രീധരൻ, ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി പി. അലി എന്നിവർ പങ്കെടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !