ക്രിസ്മസിനും ന്യൂ ഇയറിനുമുള്ള ഒരുക്കങ്ങളിലാണ് ലോകജനത. ഏറെ സങ്കീര്‍ണമായൊരു കാലത്താണ് ഈ വര്‍ഷം ലോകം ക്രിസ്മസ് ആഘേഷിക്കുന്നത്. കൊറോണവൈറസ് പകര്‍ച്ചവ്യാധി പലതരത്തിലും ആളുകളെ ബാധിച്ചുവെങ്കിലും നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്‌മസ് കൂടി എത്തിയിരിക്കുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്‌മസ്.
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്.നഷ്ടപ്പെട്ട സന്തോഷത്തിന്റെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ഈ ക്രിസ്മസിനും വരുന്ന പുതുവര്‍ഷത്തിനും സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !