മലപ്പുറം ജില്ലയില്‍ 482 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 419 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്ക് വൈറസ്ബാധ
10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,295 പേര്‍
73,103 പേര്‍ നിരീക്ഷണത്തില്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 24) 482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 419 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 81,829 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയില്‍ 73,103 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,295 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 550 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187 പേരും 183 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 453 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കാന്‍ ഒരു കാരണവശാലും ശ്രമിക്കരുത്. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 24) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട്  03
ആലിപ്പറമ്പ്  03
അമരമ്പലം  06
ആനക്കയം  04
അങ്ങാടിപ്പുറം 06
അരീക്കോട്  10
ആതവനാട് 02
ചാലിയാര്‍  06
ചീക്കോട്  04
ചേലേമ്പ്ര  04
ചെറിയമുണ്ടം  01
ചെറുകാവ് 04
ചോക്കാട്  01
ചുങ്കത്തറ  08
എടക്കര  08
എടപ്പറ്റ  03
എടപ്പാള്‍  02
എടരിക്കോട്  01
എടവണ്ണ  20
എടയൂര്‍  11
ഇരിമ്പിളിയം 02
കാളികാവ്  02
കല്‍പകഞ്ചേരി  03
കണ്ണമംഗലം  04
കരുളായി  02
കരുവാരക്കുണ്ട് 03
കാവനൂര്‍ 02
കീഴാറ്റൂര്‍  06
കീഴുപറമ്പ്  07
കോഡൂര്‍  03
കൊണ്ടോട്ടി 12
കൂട്ടിലങ്ങാടി  03
കോട്ടക്കല്‍  15
കുറുവ  03
കുറ്റിപ്പുറം 19
മലപ്പുറം  15
മമ്പാട്  05
മംഗലം  02
മഞ്ചേരി  11
മങ്കട  08
മാറാക്കര 03
മാറഞ്ചേരി 09
മേലാറ്റൂര്‍ 05
മൂന്നിയൂര്‍  05
മൂര്‍ക്കനാട്  02
മൂത്തേടം  12
മൊറയൂര്‍  03
മുതുവല്ലൂര്‍ 02
നന്നംമുക്ക്  06
നിലമ്പൂര്‍  09
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍  02
പള്ളിക്കല്‍ 01
പാണ്ടിക്കാട്  07
പരപ്പനങ്ങാടി  05
പെരിന്തല്‍മണ്ണ 06
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 02
പെരുവള്ളൂര്‍ 03
പൊന്മള  03
പൊന്നാനി 02
പൂക്കോട്ടൂര്‍ 08
പോത്തുകല്ല്  04
പുലാമന്തോള്‍  06
പുളിക്കല്‍  08
പുല്‍പ്പറ്റ  05
പുഴക്കാട്ടിരി 04
താനാളൂര്‍  03
താനൂര്‍ 03
തവനൂര്‍ 08
തലക്കാട് 02
താഴേക്കോട്  06
തേഞ്ഞിപ്പലം  03
തെന്നല 02
തിരുനാവായ  03
തിരുവാലി 04
തൃക്കലങ്ങോട്  04
തൃപ്രങ്ങോട് 02
തുവ്വൂര്‍  02
തിരൂര്‍  09
തിരൂരങ്ങാടി  07
ഊര്‍ങ്ങാട്ടിരി  03
വളാഞ്ചേരി  04
വള്ളിക്കുന്ന്  08
വട്ടംകുളം  10
വാഴക്കാട്  01
വഴിക്കടവ് 08
വേങ്ങര  13
വെട്ടത്തൂര്‍ 06
വെട്ടം  03
വണ്ടൂര്‍ 02


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !