അതിശൈത്യത്തെയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് ഡൽഹിയിൽ തീവണ്ടി-വ്യോമഗതാഗതം താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചു വിടുകയും സമയക്രമം മാറ്റുകയും ചെയ്തു. കനത്ത മൂടൽ മഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.
ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. മൂടൽ മഞ്ഞിനെ തുടർന്ന് 30 തീവണ്ടികൾ വൈകിയോടുകയാണ്. റോഡ് ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്ര ചെയ്യുന്നത്. ഗ്രേറ്റർ നോയിഡയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ആറ് യാത്രക്കാർ മരിച്ചു
ഡൽഹിക്ക് പുറമെ യുപി, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ശൈത്യം അതിരൂക്,മാണ്. ഉത്തരേന്ത്യയിൽ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ 2.2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
Latest temperature(minimum) figures: Lodhi Road at 2.2 degrees and Aya Nagar at 2.5 degrees. #Delhi https://t.co/oLBoPmiioA— ANI (@ANI) December 30, 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !