നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. നാവികസേനയുടെ ചില നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബേസുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കുകയും ചെയ്തു.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !