ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്ക് കൺവെൻഷൻ പ്രതിഷേധം അറിയിച്ചു

0
 

ജിദ്ദ: ബാബരി മസ്ജിദിന്റെ വിധിയും എൻ ആർ സി /പൗരത്വ ഭേദഗതിയിലൂടെയും ഒരു പ്രത്യാക വിഭാഗത്തിനെ രണ്ടാം കിട പൗരമാരായി ചിത്രീകരിച്ച നടപടികൾക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്ക് കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി.

 ബാബരി വിധി പറച്ചിലിനെ ചരിത്ര വിധിയായി ബി ജെ പി യും തല്പര കക്ഷികളും അവകാശ പെടുന്നതിനെ നിശിതമായി വിമർശിച്ചു .ബാബരി മസ്ജിദിന്റെ അകത്തളത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചതും ,മസ്ജിദ് തകർത്തതും കുറ്റകരമാണെന്നു കണ്ടെത്തിയ കോടതി ബാബരി നിന്നിരുന്ന സ്ഥലത്ത് അക്രമികൾക്ക്  അമ്പലം നിർമിക്കാൻ അനുമതി  നൽകിയതിലൂടെ ജനങ്ങൾക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്തത്.

ഈ വിധി ചരിത്ര വിധിയല്ല മറിച്ചു വിചിത്ര വിധിയാണ്. അത് പോലെ എൻ ആർ സി യും പൗരത്വ ഭേദഗതിയും അടക്കം ഒട്ടനവധി ബില്ലുകളാണ് ദൃതി പെട്ടു കൊണ്ട് സർക്കാർ ചുട്ടെടുത്തു കൊണ്ടിരിക്കുന്നത്  ഇത് സംഘ പരിവാരത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമാണ് .ഇന്ന് നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സംസ്കാരത്തെ മൂടി കെട്ടിയിരിക്കുകയാണ് .ജനങ്ങൾക്ക് ജനാധിപത്യ മാർഗ്ഗത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ പോലീസിനെയും സംഘ പരിവാരത്തേയും ഉപയോഗപ്പെടുത്തി വേട്ടയാടുന്നത് കണ്ടു നിൽക്കാൻ സാധിക്കുകയില്ല .രാജ്യത്തെ ആർ എസ് എസിന്റെ അജണ്ട നടപ്പാക്കുന്ന പരീക്ഷണ ശാലയാക്കി മാറ്റിയിരിക്കുകയാണ്‌ .ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ ബഹു ഭൂരിപക്ഷത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇത്തരം ഭരണ ഘടന വിരുദ്ധ നടപടികൾ ക്കെതിരിൽ കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒറ്റക്കെട്ടായ ബഹുജന മുന്നേറ്റത്തിന്‌ നാം തയ്യാറാവണം .

ചരിത്രം അയവിറക്കാനുള്ളതല്ല  മറിച്ചു  ചരിത്രം ആവർത്തിക്കാനുള്ളതാണ് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സദസ്സിനെ ഓർമ പ്പെടുത്തി .രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമരം നടത്തുന്ന സമര സഖാക്കൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  അബ്ദുൽ റഷീദ് പനങ്ങാങ്ങര മുദ്രാവാക്യം ചൊല്ലിക്കൊടുക്കയും ജനങ്ങൾ ആവേശപൂർവ്വം ഏറ്റുപറയുകയും ചെയ്തു.  ബ്ലോക്ക് പ്രസിഡണ്ട് മുജീബ് അഞ്ചച്ചവടി അദ്ധ്യക്ഷത നിർവഹിച്ച കൺവെൻഷന്റെ ഉൽഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ എം അബ്ദുല്ല നിർവഹിച്ചു  വൈസ് പ്രസിഡണ്ട് അയ്യൂബ് ,ബ്രാഞ്ച് പ്രസിഡണ്ട്  ഇർഷാദ് എന്നിവർ സംസാരിച്ചു .



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !