മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ഇന്ന്. എൻ സി പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പവാറിന് ആഭ്യന്തര വകുപ്പും ലഭിക്കും. എൻ സി പിയുടെ തന്നെ ധനഞ്ജയ് മുണ്ടെ ധനകാര്യവകുപ്പ് മന്ത്രിയാകും.
കോൺഗ്രസിൽ നിന്നും പത്ത് പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിൽ അംഗമാകും. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
കഴിഞ്ഞാഴ്ച ഉദ്ദവ് താക്കറെയും ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം രണ്ടാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്തും മറുകണ്ടം ചാടിയ അജിത് പവാർ ഉപമുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !