പെരിന്തല്‍മണ്ണ: പ്രശസ്ത ഫുട്ബോള്‍ താരം ധന്‍രാജ് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിൽ മത്സരത്തിനിടെയായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ധന്‍രാജിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ധന്‍രാജ് പാലക്കാട് കൊട്ടേക്കാട് സ്വദേശിയാണ്. വിവ കേരളയിലൂടെ ശ്രദ്ധിക്കപ്പെട്ട ധന്‍രാജ് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നീ ടീുമകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
പെരിന്തല്‍മണ്ണ ടീമിന് വേണ്ടി കളിച്ച ധന്‍രാജിന് മത്സരത്തിന്‍റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം പറഞ്ഞ ധന്‍രാജ് ഉടന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ മൗലാന ആശുപത്രി മോർച്ചറിയിൽ.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !