കുറ്റിപ്പുറം: മിനി പമ്ബയില്‍ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
മിനി പമ്ബയില്‍ കുളിക്കാനിറങ്ങിയ പ്രദീപ് ഒഴുക്കില്‍ പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11 പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനി പമ്ബക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാന്‍ ഇറങ്ങിയത്.
റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ്, ലൈഫ് ഗാര്‍ഡ്, ട്രോമ കെയര്‍, പൊലീസ്, നാട്ടുകാര്‍ മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !