നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. ക്യാപ്‌സൂള്‍, പേസ്റ്റ് എന്നി രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് അനധികൃത സ്വര്‍ണം പിടികൂടിയത്.
ഒന്നേകാല്‍ കിലോ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കിയും രണ്ടരക്കിലോ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ചും കാലില്‍ കെട്ടിവെച്ചും സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറയുന്നു.
ഒന്നേകാല്‍ കോടി വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !