ടെലിക്കോം മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും കമ്ബനികള്‍ പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ റിലയന്‍സ് ജിയോ 2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂ ഇയര്‍ ഓഫര്‍ ഇന്ന് മുതലാണ് ആരംഭിക്കുക.
ഈ ഓഫറിന്റെ ഭാഗമായി, 2,020 രൂപ നല്‍കുന്ന ഉപയോക്താക്കള്‍ക്ക് ജിയോ ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ ഓഫര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ജിയോ ഫോണിനും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ജിയോ 2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി കമ്ബനി ദിവസവും 1.5 ജിബി ഡാറ്റ, സൗജന്യ എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് എന്നിവ കമ്ബനി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !