പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ജാമിയ മിലിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഇന്നുച്ചയ്ക്ക് മണ്ഡിഹൗസിൽ നിന്നുമാണ് അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്
മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ല. സമരത്തിന് എത്തിയാൽ വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അതേസമയം പിന്നോട്ടേക്കില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. എന്തു തടസ്സമുണ്ടായാലും മാർച്ച് നടത്തുമെന്നാണ് ഇവർ അറിയിച്ചത്.
ന്യൂഡൽഹിയിൽ പോലീസ് 144 പ്രഖ്യാപിച്ചു. ഇത് കണക്കിലെടുക്കാതെ മണ്ഡിഹൗസിൽ എത്തിച്ചേരാൻ സമരസമിതി വിദ്യാർഥികൾക്ക് നിർദേശം നൽകി. ക്യാമ്പസിന് മുന്നിലും വിദ്യാർഥികൾ സംഘടിക്കുകയാണ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !