പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിഹാഹിജാലയിൽ യുവാവിനെ പശുക്രിമിനലുകളായ ഒരു സംഘം തല്ലിക്കൊന്നു. ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള ഗൊരുർബന്ദിലാണ് സംഭവം.
മതിൻ മിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് പശുക്കളുമായി യുവാവിനെ പശുക്രിമിനലുകൾ പിടികൂടുകയായിരുന്നു. ക്രൂരമായി മർദനമേറ്റ മതിനെ മേലാഘറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ബന്ധുക്കളുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തപൻ ഭൗമിക് എന്നയാളുടെ പരാതിയിന്മേൽ പശുക്കൾ മോഷണം പോയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !