നാസയുടെ എക്സ് 59 ക്യൂഎസ്‌ടി സൂപ്പര്‍സോണിക് വിമാനം തയ്യാറാകുന്നു

0


വാഷിംഗ്ടണ്‍: നാസ ആസ്ഥാനത്ത് സീനിയര്‍ മാനേജര്‍മാര്‍ നടത്തിയ പ്രധാന പ്രൊജക്റ്റ് അവലോകനത്തെത്തുടര്‍ന്ന് നാസയുടെ ആദ്യത്തെ സം‌രംഭമായ എക്സ് 59 വിമാനത്തിന്റെ അവസാന ഘട്ട കൂട്ടി യോജിപ്പിക്കലിന് അനുമതി നല്‍കി. മൂന്ന് പതിറ്റാണ്ടിലേറെ കാലതാമസത്തിനു ശേഷമാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.

എക്സ് 59 ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി (ക്യുഎസ്ടി), ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പരീക്ഷണാത്മക ജെറ്റ് വിമാനം സൂപ്പര്‍സോണിക് വേഗതയില്‍ എത്തുമ്പോള്‍ അതിന്റെ സോണിക് ബൂമുകള്‍ കുറയ്ക്കുന്നതിന് ഉദ്ദേശിച്ചുള്ള നിര്‍ദ്ദിഷ്ട എയറോനോട്ടിക് ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എക്സ് 59 ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി (ക്യുഎസ്ടി) വിമാനത്തിന്‍റെ അവസാന പ്രോഗ്രാമാറ്റിക് തടസ്സമാണ് കീ ഡിസിഷന്‍ പോയിന്‍റ്ഡി (കെഡിപിഡി) എന്നറിയപ്പെടുന്ന മാനേജ്മെന്റ് അവലോകനം. ഈ അവലോകനത്തോടെ 2021-ല്‍ വിമാനത്തിന്റെ ആദ്യത്തെ പറക്കലിന് അനുമതി നല്‍കുന്നതിനു മുന്‍പ് 2020 ന്‍റെ അവസാനത്തില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും  കണ്ടുമുട്ടും. ആ തടസ്സമാണ് കെഡിപിഡിയിലൂടെ നീങ്ങിക്കിട്ടിയത്.

‘കെഡിപിഡി പൂര്‍ത്തിയാകുന്നതോടെ പദ്ധതി ഷെഡ്യൂളിലാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ആസൂത്രിതമായ മാര്‍ഗത്തിലൂടെയാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തിന്‍റെ വിമാന യാത്രക്കാര്‍ക്കായി ഈ ചരിത്ര ഗവേഷണ ദൗത്യം തുടരാന്‍ ഞങ്ങള്‍ സജ്ജരാണ്,’ നാസയുടെ എയറോനോട്ടിക്സ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ബോബ് പിയേഴ്സ് പറഞ്ഞു.

എക്സ് 59 രൂപപ്പെടുത്തിയിരിക്കുന്നത് സോണിക് ബൂമിന്റെ ശബ്ദം ഭൂമിയിലെത്തുന്നത് കുറയ്ക്കുന്ന രീതിയിലാണ്.  പൊതുജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കുന്നതിനായി സെന്‍സറുകളില്‍ നിന്നും, ഭൂമിയിലുള്ള ആളുകളില്‍ നിന്നും, ഡാറ്റ ശേഖരിക്കുന്നതിന് അമേരിക്കയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍കൂടി ഇത് പറക്കും. കരയിലൂടെ വാണിജ്യ സൂപ്പര്‍സോണിക് വിമാന യാത്ര പ്രാപ്തമാക്കുന്നതിന് പുതിയ പരീക്ഷണങ്ങള്‍ നടപ്പിലാക്കാന്‍ റെഗുലേറ്റര്‍മാരെ ആ ഡാറ്റ സഹായിക്കും.


കാലിഫോര്‍ണിയയിലെ പാംഡെയ്‌ലിലുള്ള ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എയറോനോട്ടിക്സ് കമ്പനിയുടെ സ്കങ്ക് വര്‍ക്ക്സ് ഫാക്ടറിയില്‍ 247.5 മില്യണ്‍ ഡോളര്‍ കോസ്റ്റ് പ്ലസ് ഇന്‍സെന്‍റീവ് ഫീസ് കരാര്‍ പ്രകാരം എക്സ് 59 ന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

വിമാനത്തിന്‍റെ പ്രധാന ഫ്യൂസ്ലേജ്, വിംഗ്, എംപനേജ് എന്നിവ നിര്‍മ്മിക്കുന്നതിന് മൂന്ന് പ്രധാന തൊഴില്‍ മേഖലകള്‍ സജീവമായി സജ്ജീകരിച്ചിരിക്കുന്നു. നൂതന കോക്ക്പിറ്റ് എക്സ്റ്റേണല്‍ വിസിബിലിറ്റി സിസ്റ്റം ഉള്‍പ്പെടെ  വിമാനത്തിന്‍റെ സിസ്റ്റങ്ങളുടെ അന്തിമ അസംബ്ലിയും സംയോജനവും 2020 അവസാനത്തോടെ പൂര്‍ത്തിയാകും. അതിനര്‍ത്ഥം എക്സ് 59 ന്‍റെ ആദ്യ പരീക്ഷണ പറക്കല്‍ 2021 ല്‍ നടക്കും. അതിന്‍റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും.

നാസയുടെ ഇന്റഗ്രേറ്റഡ് ഏവിയേഷന്‍ സിസ്റ്റംസ് പ്രോഗ്രാമിന്റെ ഭാഗമായ ലോ ബൂം ഫ്ലൈറ്റ് ഡമോണ്‍സ്‌ട്രേറ്റര്‍ പ്രൊജക്ടിന്  കീഴിലാണ് എക്സ് 59 ക്യൂഎസ്ടി വികസനത്തിന്‍റെയും നിര്‍മ്മാണത്തിന്‍റെയും മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്.

1960 കളില്‍, സൂപ്പര്‍സോണിക് പാസഞ്ചര്‍ വിമാനങ്ങളുടെ വികസനം അന്താരാഷ്ട്ര യാത്രാ സങ്കല്‍പ്പത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പരമ്പരാഗത സബ്സോണിക് ജറ്റുകളുടെ പറക്കല്‍ സമയത്തിന്റെ പകുതിയില്‍ താഴെ സമയം കൊണ്ട്, അതായത് ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്കുള്ള വിമാനങ്ങള്‍ 3.5 മണിക്കൂറുകൊണ്ട് എത്തുമെന്ന് അന്ന് പരിഹസിച്ചിരുന്നു.


പ്രശസ്തമായ കോണ്‍കോര്‍ഡ് ആ അവിശ്വസനീയമായ യാത്രാ സമയം സമ്പന്നരുടെ ആഡംബര ജെറ്റ് യാത്രകളിലൂടെ  യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ വിമാനങ്ങള്‍ അഴിച്ചുവിട്ട സോണിക് ബൂമുകളുടെ തീവ്രമായ മലിനീകരണമാണ് സൂപ്പര്‍സോണിക് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ബോബ് പിയേഴ്സ് പറഞ്ഞു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !