പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്ക് വഴിയാണ് ആഷിഖ് അബുവിന്റെ പരിഹാസം
ചാണകത്തിൽ ചവിട്ടില്ല എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്. അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരും ബിജെപി നേതാവ് കുമ്മനം രാജശേഖരനുമാണ് സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി രംഗത്തുവന്നത്
സിനിമാക്കാർക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്. നികുതി അടക്കുന്ന കാര്യത്തിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും ഇൻകം ടാക്‌സ് വീട്ടിൽ കയറി ഇറങ്ങുമെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണിപൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്ക് വഴിയാണ് ആഷിഖ് അബുവിന്റെ പരിഹാസം
ചാണകത്തിൽ ചവിട്ടില്ല എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്. അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരും ബിജെപി നേതാവ് കുമ്മനം രാജശേഖരനുമാണ് സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി രംഗത്തുവന്നത്
സിനിമാക്കാർക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്. നികുതി അടക്കുന്ന കാര്യത്തിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും ഇൻകം ടാക്‌സ് വീട്ടിൽ കയറി ഇറങ്ങുമെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !