രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളും മറ്റു ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിവേചനത്തിന് അറുതിയാവണമെങ്കിൽ അവര്‍ രാഷ്ടീയമായി സംഘടിച്ചു സ്വയം ശാക്തീകരിക്കപ്പെടണമെന്നും അദ്ധേഹം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി മുസ്ലിം ദളിദ് മറ്റു പിന്നോക്ക സമുദായങ്ങളെ താങ്കളുടെ വോട്ട് ബാങ്കാക്കി നിർത്താനാണ് ശ്രമിച്ചത്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ സംഘടിക്കുന്നത് രാജ്യത്ത് വര്‍ഗീയത വളര്‍ത്തുമെന്ന പരമ്പരാഗത പ്രചാരണങ്ങൾ ഇവർ കാലങ്ങളായി നടത്തിവരുന്നു. ഇത് അർഹിക്കുന്ന അവക്ഞ്ഞയോടെ ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്നും അദ്ധേഹം പറഞ്ഞു.
സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഷ്‌റഫ് മൊറയൂർ അധ്യക്ഷനായ സംഗമത്തിൽ പൗരത്വഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററിനേയും കുറിച്ച് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ എം അബ്ദുല്ല, ഇന്ത്യാ ഫ്രറ്റേർനിറ്റി ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് അലി വെങ്ങാട് എന്നിവർ സന്നിഹിതാരായിരുന്നു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സ്വാഗതവും, സെക്രട്ടറി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. ശാഹുൽ ഹമീദ് ചേലക്കര, യാഹുട്ടി, അസ്സൈനാർ, ഹസ്സൻ മങ്കട എന്നിവർ പരിപാടി നിയന്ത്രിച്ചു.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !