ദാറുൽ അർഖമിന്റെ താഴ്വരയിൽ എന്ന ശീർഷകത്തിൽ എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകൾ വിഷം ചീറ്റുന്ന കാലഘട്ടത്തിൽ ദാറുൽ അർഖമിൽ ഇരുന്ന് കൊണ്ട് ഇസ്‌ലാമിക പ്രബോധന ചക്രം തിരിച്ച ബുദ്ധിപരമായ സമീപനങ്ങളും, വൈജ്ഞാനികമായ മുന്നേറ്റങ്ങളുമാണ് കാലഘട്ടത്തിൽ അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയ്യിദ് ഉബൈദുല്ല തങ്ങൾ ജിദ്ദ അധ്യക്ഷത വഹിച്ചു.വ്യത്യസ്തങ്ങളായി നടന്ന സെഷനുകളിൽ ബഷീർ ബാഖവി ദമ്മാം, അബ്ദുൽ കരീം ബാഖവി മക്ക, സ'അദ് നദ്‌വി യാമ്പു വിഷയാവതരണങ്ങൾ ഉമ്മർ ദർസി തച്ചണ്ണ, എം.പി.എം. ഫൈസി കടുങ്ങല്ലൂർ, മിർഷാദ് യമാനി, സലാഹുദ്ധീൻ ഫൈസി വെന്നിയൂർ, മുഹമ്മദ് റാസിബ് ബാഖവി കല്ലൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, നജ്മുദ്ധീൻ ഹുദവി ജിദ്ദ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തി.
സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, കുഞ്ഞിമോൻ കാക്കിയ,മുജീബ് പൂക്കോട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, സുബൈർ ഹുദവി വെളിമുക്ക്, നൗഫൽ സാദിഖ് ഫൈസി, സൈനുദ്ധീൻ അൻവരി മക്ക പ്രസംഗിച്ചു.മഹ്ഫിലെ ഇശ്ഖ് സദസ്സും സംഘടിപ്പിക്കുകയുണ്ടായി. വിവിധ സെഷനുകളിൽ അസ്‌ലം മൗലവി അടക്കാത്തോട്, സുബൈർ ഹുദവി കൊപ്പം, ഹംസ ഫൈസി റാബഖ്, അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും പറഞ്ഞു.





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !