കേരളത്തിലെ ഏക നദീ ഉത്സവത്തിന് ഭാരതപ്പുഴയുടെ ഇരുകരകളും ഒരുങ്ങുന്നു

0


വളാഞ്ചേരി : പുരാണ പ്രസിദ്ധമായ മാഘമകമഹോത്സവത്തിന് ത്രിമൂർത്തി സ്നാനഘട്ട് ഒരുങ്ങുന്നു. മാഘ സ്നാനാരംഭ ദിനങ്ങളായ ജനുവരി 10, 11, 12, 13 തിയ്യതികളിൽ

 തവനൂരിലും തിരുന്നാവായയിലുമായാണ് മാമാങ്കം എന്ന പേരിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉൽസവമായ മാഘമക മഹോത്സവത്തിന് തിരിതെളിയുന്നത്. കേരളത്തിന്റെ രക്ഷയ്ക്ക് പരശുരാമൻ തവനൂരിൽ നടത്തിയ യാഗത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ജനുവരി 10, 11, 12 തിയ്യതികളിൽ തവനൂരിൽ നടത്തുന്ന ദ്വിശത ചണ്ഡീ യാ ഗവും മഹാരുദ്രവുമാണ് ഇക്കൊല്ലത്തെ മാഘമ കമ ഹോത്സവത്തിന്റെ മുഖ്യ ആകർഷണം. 

യാഗശാലയുടെ പന്തലിനുള്ള കാൽനാട്ടൽ കർമ്മം ജനുവരി രണ്ടിന് രാവിലെ 11.30 ന് ആലപ്പുഴ സബ് ജഡ്ജ് കെ.ജി.ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും.ടി.എം.പരമേശ്വരൻ സോമയാജിപ്പാട്, ബ്രഹ്മചാരിണി അതുല്യാമൃതചൈതന്യ എന്നിവർ പങ്കെടുക്കും.ജനുവരി 10ന് പുലർച്ചെ അഞ്ചു മണിയോടെ ഗണപതി ഹോമത്തിനു ശേഷം തുടങ്ങുന്ന യാഗത്തിന് കാനഡയിലെ രമേഷ് നടരാജ അയ്യർ നേതൃത്വം നൽകും. കാനഡ, അമേരിക്ക, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 200 ഋത്വിക്കുകൾ പങ്കെടുക്കും.13 ന് തിരുന്നാവായയിലാണ് മാഘമ കമ ഹോത്സവത്തിന്റെ സമാപനം. അന്ന് രാവിലെ ഏഴു മണിക്ക് സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ നിളാ പൂജ, നിളാ ആരതി ,സംന്യാസിസംഗമം എന്നിവയുണ്ടാകും. 

ഭാരതത്തിലെ വിവിധ ആശ്രമങ്ങളിൽ നിന്നും നൂറുകണക്കിനു സംന്യാസിമാരാണ് ഇതിനായി എത്തിച്ചേരുക .ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റേയും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ മാഘമകം നടത്തുന്നതിന് പ്രത്യേക സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പാണ് നഷ്ടപ്പെട്ട സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനായി മാഘമക മഹോത്സവം തുടങ്ങിയത്.രണ്ടു വർഷം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച നദീഉൽസവമായി മാറിയതിനാൽ വിപുലമായ സൗകര്യമാണ് ഉത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.തിരുന്നാവായയിൽ നിന്നും തവനൂരിലേക്ക് തോണി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !