വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനായി പ്രത്യേകമായി ചേർന്ന നിയമസഭാ സമ്മേളനത്തിനിടെ അമളി പിണഞ്ഞ് സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാൽ. സ്പീക്കർ സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചു. ഈ ഘട്ടത്തിൽ ഒ രാജഗോപാൽ എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു
പാർലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് പരിഗണനയിലിരിക്കുമ്പോൾ വിഷയം ഇവിടെ ചർച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഇവിടെ ചർച്ച ചെയ്യാൻ പാടില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞു.
എന്നാൽ സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കുന്നതിനായിരുന്നു സ്പീക്കർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പട്ടികജാതി-വർഗി സമുദായങ്ങൾക്ക് സവംരണം പത്ത് വർഷത്തേക്ക് നീട്ടി നൽകാനുള്ള പ്രമേയമായിരുന്നുവിത്.
സ്പീക്കർ തുടർന്ന് ബിജെപി അംഗത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഇത് വേറൊരു കാര്യമാണ്, അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കു. അങ്ങ് ഉദ്ദേശിച്ചതു പോലെയല്ല, സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണെന്ന് സ്പീക്കർ പറയുകയായിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !