അരീക്കാടന്‍ കുടുംബ സംഗമത്തില്‍
അംഗങ്ങള്‍ പൗരത്വ നിയമ ഭേതഗതിയില്‍ പ്രതിഷേധിക്കുന്നു.
തലപ്പാറ പുള്ളാട്ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അരീക്കാടന്‍മാരുടെ പ്രഥമ സംഗമത്തില്‍ ആറായിരത്തോളം കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊള്ളായിരത്തോളം വീടുകളില്‍ നിന്നുള്ളവരാണ് സംഗമത്തില്‍ പങ്കെടുത്തത്.
കുടുംബസമിതി ചെയര്‍മാന്‍ വെട്ടിച്ചിറ അരീക്കാടന്‍ ബാവഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം പ്രൊഫസര്‍ അരീക്കാടന്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എഴുപത് വയസ് പൂര്‍ത്തിയായ അരീക്കാടന്‍ കുടുംബാംഗങ്ങളെ വേദിയില്‍ ആദരിച്ചു. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്ലാസെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അരീക്കാടന്‍ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ മത്സര വിജയികളെ സദസ്സില്‍ ആദരിച്ചു.
കാസിം കാരാത്തോട് സ്വാഗതവും മമ്മു മാസ്റ്റര്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു. മുസ്തഫ പെരുമുഖം, മുഷ്താഖ്, എ.കെ.റഹീം കക്കാട്, മമ്മദീസ, അഷ്റഫ്, ജലീല്‍ കണ്ണമംഗലം, അബ്ദുറഹ്മാന്‍ കണ്ണമംഗലം, റസാഖ് വെട്ടിച്ചിറ, നൌഫല്‍ പുകയൂര്‍, ഷരീഫ്, അലിഹസ്സന്‍, യൂസുഫ് കാവതികുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !