തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.
പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.
നിരോധിച്ചവ
- അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ. അരലിറ്ററിന് മുകളിലുള്ളത് വ്യാപാരികൾ തിരിച്ചെടുക്കണം
- എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളും
- പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്േട്രാ
- പ്ലാസ്റ്റിക് അലങ്കാര സാധനങ്ങൾ
- മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കാനുള്ള കവർ
- ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാനുള്ള ക്ലിങ് ഫിലിം
- ആരോഗ്യരംഗത്തുള്ളവ
- കയറ്റുമതിക്കുള്ളത്
- ധാന്യങ്ങൾ, പഞ്ചസാര എന്നിവ സൂക്ഷിക്കാനുള്ളത്
- ബ്രാൻഡഡ് ഉൽപന്നങ്ങളുടെ കവർ തിരിച്ചെടുക്കണം
ആശയക്കുഴപ്പം
പ്ലാസ്റ്റിക്കിന് പകരം എന്ത് എന്നതിൽ വ്യാപാരികളിൽ കടുത്ത ആശയക്കുഴപ്പം. നൽകിയ കവറുകൾ, കുപ്പികൾ എന്നിവ എങ്ങനെ തിരിച്ചെടുക്കും എന്നതിലും ആശങ്ക. പകരം ഉപയോഗിക്കാവുന്ന തുണിസഞ്ചിയും മറ്റും എവിടെനിന്ന് ശേഖരിക്കും എന്നതിലും അവ്യക്തത.
മിൽമ
മിൽമ വഴി ദിവസേന ഉപഭോക്താക്കളിലെത്തുന്നത് 31 ലക്ഷം പാൽ കവറുകൾ. ഇതു തിരിച്ചെടുത്ത് ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് സംസ്കരിക്കും. ബിവറേജസ് കോർപറേഷൻ മദ്യക്കുപ്പികളും തിരിച്ചെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !