തിരുവനന്തപുരം: േലാകത്താകെയുള്ള പ്രവാസി മലയാളികളുടെ സമഗ്രവിവര ശേഖരണത്തിനുള്ള പദ്ധതി ജനുവരി ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന ലോക കേരള സഭ പരിഗണിക്കും. രണ്ടാം േലാക കേരള സഭയുടെ പ്രധാന പരിഗണനാ വിഷയങ്ങളിൽ സമഗ്ര വിവര ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി പ്രവാസികളുടെ എണ്ണം ഉൾപ്പെടെ വിവരങ്ങൾ സംസ്ഥാന സർക്കാറിെൻറ പക്കലില്ല. കാലാനുസൃതമായി ഇത് പുതുക്കുന്നതിനും സംവിധാനമില്ല. പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ സമ്പൂർണ വിവര ശേഖരണം നടത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
പ്രവാസികളെക്കൂടി മുന്നിൽ കണ്ടുള്ള ഭാവിയാവശ്യത്തിനുള്ള തൊഴിൽ നൈപുണ്യ വികസനവും േലാക കേരള സഭയുടെ പരിഗണന വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിദഗ്ധ പ്രവാസികളുടെ സ്ഥാനത്ത് ഭാവിതൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞുള്ള തൊഴിൽ നൈപുണ്യ വികസന സാധ്യതകളാണ് ചർച്ചക്ക് വരുന്നത്. ദുർബല പ്രവാസികളുടെ സംരക്ഷണത്തിന് ക്ഷേമനിധി സാധ്യത സംബന്ധിച്ചും രണ്ടാം സഭ ചർച്ച ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രവാസത്തിന് അവസരമൊരുക്കൽ, പ്രവാസം പ്രോത്സാഹിപ്പിക്കുകയും സുരക്ഷിത പ്രവാസം സാധ്യമാക്കലും, കേരള പ്രവാസ പാരമ്പര്യത്തിെൻറ ഗുണഫലങ്ങൾ അടയാളപ്പെടുത്തൽ, മടങ്ങിയെത്തിയവരുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കൽ, പ്രവാസികളെ ഒന്നടങ്കം സർക്കാറിെൻറ മുൻകൈയിൽ ജനാധിപത്യ രീതിയിൽ കേരളവുമായി ബന്ധിപ്പിക്കുക, പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് പൊതുവിലും നവകേരള സൃഷ്ടിക്ക് വിശേഷിച്ചും ഉപയോഗപ്പെടുത്തൽ, മലയാള ഭാഷ, കല, സാഹിത്യം, സംസ്കാരം തുടങ്ങിയവ സംരക്ഷിക്കലും പരിചയപ്പെടുത്തലും പ്രോത്സാഹിപ്പിക്കലും ഇവയുടെ ഡിജിറ്റൽ വിപണനവും ഉൾപ്പെടെയുള്ളവ ഇത്തവണത്തെ ലോക കേരള സഭയുടെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക കേരള സഭ സ്ഥിരം സംവിധാനമാക്കുന്നതിന് നിയമനിർമാണം നടത്തുന്നത് സംബന്ധിച്ച ചർച്ചയും ലോക കേരള സഭയിൽ നടക്കും. ഇതിനുള്ള കരട് ബിൽ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ചർച്ച ചെയ്യും.
ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാം േലാക കേരള സഭ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പെങ്കടുക്കും. രണ്ടാം ദിവസമായ ജനുവരി രണ്ട് മുതൽ സമ്മേളനം നിയമസഭാ മന്ദിരത്തിലായിരിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എട്ട് വിഷയമേഖലാ സമ്മേളനങ്ങൾ വിവിധ ഹാളുകളിൽ നടക്കും. വൈകീട്ട് അഞ്ചരക്ക് ലോക കേരള സഭ സ്ഥിരം സംവിധാനമാക്കുന്നത് സംബന്ധിച്ച കരട് ബില്ലിൽ ചർച്ച നടക്കും. ജനുവരി മൂന്നിന് സമ്മേളനം അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !