കർണാടകയിൽ തീവ്ര മതസംഘടനയായ പോപുലർ ഫ്രണ്ടിനെയും ഇതിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐയെയും സർക്കാർ നിരോധിക്കാനൊരുങ്ങുന്നു. മംഗലാപുരത്ത് നടന്ന സംഘർഷത്തിൽ ഇരു സംഘടനകൾക്കും പങ്കുണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൗരത്വനിയമഭേദഗതിക്കെതിരായി മംഗലാപുരത്ത് നടന്ന സംഘർഷം ആസൂത്രിതമാണെന്ന് പോലീസ് പറയുന്നു. മന്ത്രിമാരും ബിജെപി നേതാക്കളും ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരിന് സമാനമായ ആക്രമണമാണ് മംഗലാപുരത്ത് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ നളിൻകുമാർ കട്ടീൽ പറയുന്നു.
പരിഷ്‌കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനയാണ് എസ് ഡി പി ഐയെന്നും അതിനാൽ സംഘടനയെ നിരോധിക്കണമെന്നും മന്ത്രി എസ് സുരേഷ്‌കുമാർ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !