ഭരണ ഘടനയുടെ പതിനാലാം അനുഛേദം വിഭാവനം ചെയ്യുന്നത് തുല്യ നീതിയും തുല്യ അവകാശവുമാണെന്നിരിക്കെ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കെതിരുമാണ്. ബിജെപി ലക്‌ഷ്യം വെക്കുന്ന വർഗ്ഗീയ ദ്രുവീകരണം രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. ബിജെപി സർക്കാരിന്റെ അബദ്ധജടിലമായ സാമ്പത്തിക നയങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ചയും, വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾ ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തിയും മറച്ചു വെക്കാൻ മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടുമെന്നും പ്രതിഷേധ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുതിർന്ന ഒഐസിസി നേതാവ് എ.പി. കുഞ്ഞാലി ഹാജി പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു. കെ. സി. അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മുഹമ്മദ് ഫായിസ് മണ്ണാർമല എന്നിവർ ആശംസകളർപ്പിച്ചു.. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജന: സെക്രട്ടറി അലവി ഹാജി കാരിമുക്ക് സ്വാഗതവും വൈ. പ്രസിഡന്റ് നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു.
പ്രതിഷേധ യോഗത്തിനു ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, മജീദ് കിളിയേങ്കൽ, അസ്‌കർ കാളികാവ്, കമാൽ കളപ്പാടൻ, മുഹമ്മത് ഓമാനൂർ, അബൂട്ടി കോളനി റോഡ്, മുനീർ കാരിമുക്ക്, ഇസ്മായിൽ കൂരിപ്പൊയിൽ, മുഹമ്മദലി മക്കരപ്പറമ്പ്, സൽമാൻ ചോക്കാട്, ലത്തീഫ് പെരിന്തൽമണ്ണ, നൗഷാദ് കാളികാവ്, അബ്ദുസ്സമദ് കുന്നുകര, ബാവ കാരിമുക്ക്, ഫർസാദ് കൊട്ടുക്കര, മുഹമ്മദ് കാപ്പാട്, ഇസ്മായിൽ മേലേപ്പറമ്പ്, ഫരീദ് ചുങ്കത്തറ, സക്കീർ മൂത്തേടം എന്നിവർ നേതൃത്വം നൽകി.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !