ഒരു സമുദായത്തെ മാത്രം ഇന്ത്യൻ പൗരത്വ പട്ടികയിൽ നിന്ന് മാറ്റി നിർത്തി മറ്റൊരു റോഹിങ്ക്യ സൃഷ്ടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുടില പദ്ധതികളെ പൊളിച്ചടക്കാൻ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധമുയർത്തുക എന്ന നിലയിൽ ജിദ്ദയിലെ മുഴുവൻ പ്രവാസി സംഘടനാ നേതാക്കളെയും അണിനിരത്തി "പൗരാവകാശം ജന്മാവകാശം" എന്ന ശീർഷകത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മഹിതമായ ഭരണഘടനയും ജനാതിപത്യ മതേതര മൂല്യങ്ങളും അവഗണിച്ചു രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ നൽകി ത്യാഗങ്ങൾ സഹിച്ച ഒരു സമൂഹത്തെ പൗരത്വം ചോദ്യം ചെയ്ത ഭയപ്പാടിലും അരക്ഷിതാവസ്ഥയുടെയും മുൾ മുനയിൽ നിർത്തി രാജ്യത്തിന് മുന്നോട്ടു പോവാൻ കഴിയില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ബലിപീഠത്തിൽ മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത ജാതി മത ഭേദമന്യ മരിച്ചു വീണപ്പോൾ , വെള്ളക്കാർക്ക് മാപ്പെഴുതികൊടുത്തു പാദസേവ നടത്തിയ കേന്ദ്ര ഭരണത്തിലിരിക്കുന്ന സവർക്കറുടെ അനുയായികൾ ഗാന്ധിജിയെ വധിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ മതേതര ജനാതിപത്യ മഹത്തായ പൈതൃകത്തെ ഇല്ലാതാക്കാൻ തുടക്കം കുറിച്ചത്. ഇന്ത്യയുടെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകപോലും അംഗീകരിക്കാത്ത ആ ആർ എസ് എസ് മനുസ്‌മൃതി അനുസരിച്ചുള്ള സവർണാധിപത്യ രാജ്യ രൂപീകരണത്തിനുള്ള രഹസ്യ അജണ്ട രാജ്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണെന്നു മനസിലാക്കി മുഴുവൻ മതേതര മനസ്സുകളെയും ഒരുമിച്ചു നിർത്തി ചെറുത്ത് തോൽപിക്കാൻ എല്ലാ കക്ഷികളും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജനവിഭാഗത്തിന്റെ അസ്തിത്വവും,വ്യക്തിത്വവും,ആത്മാഭിമാനവും മാത്രമല്ല നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ബില്ലിനെതിരിലും രാജ്യത്തെ കോർപറേറ്റുകൾക്ക് തീരെഴുതി കൊടുത്ത് നശിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട സംഘ് പരിവാർ സർക്കാരിനെതീരെ ഒന്നിച്ചു പോരാടേണ്ടതിന്റെ ആവശ്യകത വിവിധ സംഘടന പ്രതിനിധികൾ എടുത്തു പറഞ്ഞു.
ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷം വഹിച്ച ചർച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കളായ വി.കെ. റഊഫ് (നവോദയ) കെ.ടി. എ. മുനീർ (ഓ.ഐ.സി.സി.) റഹീം (ന്യൂഏജ് ) ,സയ്യിദ് ഉബൈദുല്ല തങ്ങൾ (ഇസ്ലാമിക് സെന്റർ ) മുസ്തഫ സഅദി ( എസ് .വൈ.എസ് മർഹബ ) , ഇസ്മായിൽ കല്ലായി (വെൽഫെയർ പാർട്ടി ) , അബ്ദുൽ അസീസ് (ഇസ്ലാഹി സെന്റര് മദീന റോഡ് ) , പ്രിൻസാദ് (ഇസ്ലാഹി സെന്റർ ഷറഫിയ്യ) , ഗഫൂർ പൂങ്ങാടൻ (വിസ്‌ഡം ഗ്രൂപ്) ഗഫൂർ കൊണ്ടോട്ടി ( മീഡിയ ഫോറം) ഷിബു തിരുവനന്തപുരം ( നവോദയ ) , ഡോക്ടർ ഇസ്മായിൽ മരുതേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ , സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ ജില്ലാ ഭാരവാഹികൾക്കു പുറമെ , സിറാജ് കൊച്ചി, റഷീദ് കൊളത്തറ , ഷഫീഖ് മേലാറ്റൂർ , നിസാർ ഇരിട്ടി, സലാഹ് കാരാടൻ , മുജീബ് റഹ്മാൻ എ.ആർ .നഗർ , സലിം നിസാമി , മുസ്തഫ ഫൈസി ചേറൂർ , സുബൈർ തുടങ്ങി വിവിധ സംഘടന നേതാക്കളും സന്നിഹിതാരായിരുന്നു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ,ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !