മുഖ്യ പ്രതിയായ യമനി പൗരനെതിരെയാണ് റിയാദ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതെന്നു ഇഖ്‌ബാരിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. കൂട്ട് പ്രതിക്ക് പന്ത്രണ്ടര വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. ആക്രമികൾ അൽഖാഇദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ മാസം പതിനൊന്നിന് കിംഗ് അബ്‌ദുല്ല പാർക്കിൽ നടന്ന ലൈവ് പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ സ്‌പാനിഷ് തീയേറ്റർ ഗ്രൂപ്പാണ് ആക്രമണത്തിനിരയായത്. റിയാദ് സീസൺ ഫെസ്റിവലിനിടെ മലസിലെ കിങ് അബ്ദുള്ള പാര്‍ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെ കത്തിയാക്രമണം ഉണ്ടായത്. സ്റ്റേജിൽ വനിതകളുടെ നൃത്ത പരിപാടികൾ നടന്നു കൊണ്ടിരിക്കെ കത്തിയുമായി സ്റ്റേജിൽ കയറിയ പ്രതി കത്തി വീശി ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ഒരു യുവതിക്കും മറ്റു മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.യമന്‍ പൗരനായ 31കാരനെ വേദിയില്‍ വെച്ചുതന്നെ കീഴടക്കിയിരുന്നു.യമനിലെ നേതാവില്‍നിന്നാണ് ആക്രമണത്തിന് നിര്‍ദേശം ലഭിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !