നിർമാതാക്കളുമായുള്ള വിഷയത്തിൽ മാപ്പ് ചോദിച്ച് നടൻ ഷെയ്ൻ നിഗം. മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്ത് താരസംഘടനയായ എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവക്ക് ഷെയ്ൻ അയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
എന്നാൽ കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്നും മാപ്പ് അംഗീകരിക്കില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തിരിക്കുന്നത്. വിവാദ പ്രസ്താവനയിൽ ഷെയ്ൻ നിഗം നേരത്തെയും ഖേദം പ്രകടിപ്പിച്ചിരുന്നു
നിർമാതാക്കളെ മനോരോഗികൾ എന്ന് ഷെയൻ നിഗം വിളിച്ചുവെന്നാണ് ആരോപണം. എന്നാൽ ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടോയെന്ന ചോദിച്ചപ്പോൾ മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. എന്റെ രീതിയിലുള്ള ചിരിച്ചു കൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയ്ൻ പറയുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !