ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച നിലയിൽ. അഞ്ച് കുട്ടികളും ഒരു മുതിർന്ന സ്ത്രീയുമാണ് മരിച്ചത്. വീട്ടിനുള്ളിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.
ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലാണ് സംഭവം. വീട്ടിലെ റഫ്രിജറേറ്ററും പൂർണമായി കത്തി നശിച്ച നിലയിലാണ്. പർവീൺ(40), ഫാത്തിമ(12), ഫാഹിമ(10), റാത്തിയ(8), അബ്ദുൽ അസീം(8), അബ്ദുൽ അഹദ്(5) എന്നിവരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !