ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ്. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ തയ്യാറല്ല. തനിക്ക് ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ചരിത്ര കോൺഗ്രസ് നടന്നപ്പോൾ ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയാണ്. യാതൊരു വിധ പ്രശ്‌നവും പോട്ടോക്കോൾ പ്രശ്‌നവുമുണ്ടായിട്ടില്ല. അന്നുണ്ടാകത്ത എന്ത് പ്രശ്‌നമാണ് രാഷ്ട്രപതിയേക്കാൾ താഴ്ന്ന പദവിയിലുള്ള ഗവർണർക്ക് ഉണ്ടായതെന്ന് അറിയില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു
സുരക്ഷാ ഉദ്യോഗസ്ഥനെ താൻ പിടിച്ചു തള്ളിയെന്നാണ് ഗവർണർ ആരോപിക്കുന്നത്. 85 വയസ്സുള്ള താനെങ്ങനെയാണ് 35കാരനായ സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നത്. തനിക്ക് അസഹിഷ്ണുതയുണ്ട്. അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലുള്ള നിയമത്തെ എതിർക്കുന്നത് തന്നെയാണ് തന്റെ നിലപാടെന്നും ഗവർണർക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !